കാരിത്താസിന്റെ അസ്ഥിത്വവും നിലനിൽപ്പും അനിശ്ചിതത്വത്തിലായെന്ന് കോട്ടയത്തെ കുറച്ച് പേരെങ്കിലും വിശ്വസിച്ച ഒരു ഭൂതകാലം ഉണ്ടായിരുന്നു.!?
കുറച്ച് വർഷങ്ങൾക്കു മുമ്പാണ്.
കാരിത്താസിന് തൊട്ടടുത്ത് മാതാ എന്ന് പേരുള്ള ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങുമ്പോൾ പൊതുജനങ്ങളിൽ ചിലരെങ്കിലും വിചാരിച്ചിരുന്നത് കാരിത്താസ് ഉടനെ പൂട്ടും എന്ന് തന്നെയായിരുന്നു. അങ്ങനെ അവരെ ചിന്തിപ്പിക്കാൻ പ്രാപ്തമായ കാരണങ്ങളും ഉണ്ടായിരുന്നു.
കാരിത്താസിൽ സേവനം അനുഷ്ഠിക്കുകയും, ചികിത്സയ്ക്ക് പേരെടുക്കുകയും ചെയ്ത ഏതാനും ഡോക്ടർമാർ തൊട്ടടുത്ത് തന്നെ മറ്റൊരു സ്ഥാപനം തുടങ്ങുകയും അവരുടെ സേവനം അങ്ങോട്ട് മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്ത കാലഘട്ടം.
കോട്ടയത്ത് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാർ സേവനം നിർത്തി പോകുമ്പോൾ ഡിപ്പാർട്ട്മെന്റും അതിന്റെ പിന്നാലെ ആശുപത്രി തന്നെയും ഇല്ലാതെയാകും എന്ന് തന്നെ പലരും അന്ന് വിശ്വസിച്ചു.
കാരിത്താസിന് പക്ഷേഒന്നും സംഭവിച്ചില്ല.
കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കാരിത്താസ് ആശുപത്രി മുന്നോട്ട് കുതിച്ചു. പ്രൊഫഷണലിസവും എത്തിക്സും മുറുകെ പിടിച്ചുകൊണ്ട് ആധുനിക ചികിത്സാ സൗകര്യങ്ങളിലും, രോഗീ പരിചരണത്തിലും, ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും അതിന്റെ ഭരണകർത്താക്കൾ നടത്തിയ ശ്രദ്ധേയമായ പരിഷ്കാരങ്ങൾ തെക്കൻ കേരളത്തിലെ തന്നെ ഡയമണ്ട് ജൂബിലി ആഘോഷിച്ചു നിൽക്കുന്ന ഏറ്റവും തലയെടുപ്പുള്ള ആശുപത്രിയാക്കി കാരിത്താസിനെ മാറ്റി.
അവിടെയും കൊണ്ട് തീർന്നില്ല കാര്യങ്ങൾ. കാലത്തിന്റെ കാവ്യനീതി പോലെ കാരിത്താസ് ഇന്ന് മാതാ ആശുപത്രിയെയും സ്വന്തമാക്കിയിരിക്കുന്നു. അതിന് കാരിത്താസ്- മാതാ എന്ന് പുനർ നാമകരണം ചെയ്തിരിക്കുന്നു.
ഒരു കാരിത്താസ് കുടുംബാംഗമെന്ന നിലയിലും ക്നാനായ സമുദായാംഗമെന്ന നിലയിലും വളരെയധികം ചാരിതാർത്ഥ്യം തോന്നുന്ന സന്ദർഭം. ഇത് ആരെയും വേദനിപ്പിക്കുവാൻ വേണ്ടിയുള്ള കുറിപ്പ് അല്ല. ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.
ആധുനിക ചികിത്സാ സമ്പ്രദായങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും, പുതിയ പുതിയ ഡിപ്പാർട്ട്മെന്റുകളും ഡോക്ടർമാരുമായി സേവനങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടും, കോട്ടയത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ ജനങ്ങൾക്കും കൂടി പ്രാപ്തമായ രീതിയിൽ ചെറുതും വലുതുമായ ആശുപത്രികൾ തുറന്നുകൊണ്ടും കാരിത്താസ് ആശുപത്രി തങ്ങളുടെ സേവനം വ്യാപിപ്പിക്കുകയാണ്.
(Caritas Family Hospital
കളത്തിപ്പടി
Caritas K. M. M Hospital
പുത്തനങ്ങാടി
Caritas H. D. P Hospital
കൈപ്പുഴ)
കൂടെ നിൽക്കുന്ന എല്ലാവരോടും നന്ദിയും സ്നേഹവും രേഖപ്പെടുത്തിക്കൊണ്ട്..
ബോബൻ തോമസ്.